ലൗ ആക്ഷൻ ഡ്രാമയ്ക്കുശേഷം നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും ഒരുമിക്കുന്നു. നിവിൻ പോളി നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അജു വർഗീസുണ്ട് .ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ക ആദ്യ ചിത്രമായ ലൗ ആക്ഷൻ ഡ്രാമയിൽ നയൻതാര ആയിരുന്നു നായിക . ലൗ ആക്ഷൻ ഡ്രാമ നിർമ്മിച്ച ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് നിവിനും ധ്യാനും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രവും നിർമ്മിക്കുന്നത്. അഭിനയിക്കുന്ന സിനിമകളുടെ തിരക്കിലാണ് ധ്യാൻ. ഏപ്രിൽ 20ന് ശേഷം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലേക്ക് പ്രവേശിക്കാനാണ് തീരുമാനം.അതേസമയം ജനഗണമനയ്ക്കും ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും അജുവർഗീസും അഭിനയിക്കുന്നുണ്ട്.
ജനഗണമനയുടെ തിരക്കഥാകൃത്തായ ഷാരിസ് മുഹമ്മദ് ആണ് പുതിയ ചിത്രത്തിന്റെയും രചയിതാവ്.ദുബായിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് കേരളത്തിലും ഉത്തരേന്ത്യയിലും ചിത്രീകരണമുണ്ട്. പൂജ റിലീസായോ ക്രിസ്മസ് റിലീസായോ ചിത്രം തിയേറ്രറിൽ എത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ ചിത്രത്തിന്റെ ദുബായ് ഷെഡ്യൂൾ പൂർത്തിയായി. കൊച്ചിയിലും ചിത്രീകരണമുണ്ട്.മമിത ബൈജുവും ആർഷ ബൈജുവുമാണ് നായികമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |