കാന്താര ചാപ്ടർ 1നുശേഷം ഋഷഭ് ഷെട്ടി അഭിനയിക്കുന്ന ചിത്രം പീരിയഡ് ആക്‌ഷൻ ഡ്രാമ. പതിനെട്ടാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നവാഗതനായ അശ്വിൻ ഗംഗരാജ് സംവിധാനം ചെയ്യും. എസ്.എസ്. രാജമൗലിയുടെ ശിഷ്യനാണ് അശ്വിൻ. എസ്.എസ്. വിജേന്ദ്രപ്രസാദ് ആണ് രചന. ആർ.ആർ.ആർ, ബാഹുബലി സിരീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് എസ്.എസ്. വിജയേന്ദ്ര പ്രസാദ്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സിതാര എന്റർടെയ്‌ൻമെന്റാണ് നിർമ്മാണം. ചിത്രീകരണം വൈകാതെ ആരംഭിക്കും. അതേസമയം ഒക്ടോബർ 2ന് കാന്താര = എ ലെജൻഡ് ചാപ്ടർ വൺ റിലീസ് ചെയ്യും. മൂന്നുവർഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ ദിവസം ദിവസം ആണ് പൂർത്തിയായത്. കന്നട സിനിമയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ കാന്താരയുടെ രണ്ടാം ഭാഗം പ്രേക്ഷകർ ഉറ്റുനോക്കുകയാണ്. ഋഷഭ് ഷെട്ടിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തു നായകനായി അഭിനയിക്കുന്നത്. ഹോം ബാലെ ഫിലിംസ് ആണ് നിർമ്മാണം. ഋഷഭ് അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും ഇനി വരാനിരിക്കുക. ഛായാഗ്രഹണം അരവിന്ദ് എസ്. കശ്യപ്, സംഗീതം: ബി. അനീഷ് ലോക്‌നാഥ്. ആദ്യ ഭാഗത്തിന് 16 കോടിയായിരുന്നു ബഡ്‌ജറ്റ്. രണ്ടാം ഭാഗം മൂന്നിരട്ടി ബഡ്‌ജറ്റിൽ ആണ് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |