ആട് 3 മാർച്ച് 20ന്
ജയസൂര്യ ഷാജി പാപ്പൻ ആയി വീണ്ടും എത്തുന്ന ആട് 3 മാർച്ച് 20ന് റിലീസ് ചെയ്യും. ക്രിസ്മസ് റിലീസായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ആട് സീരിസ് ഒരുക്കിയ മിഥുൻ മാനുവൽ തോമസാണ് രചനയും സംവിധാനവും. ആദ്യഭാഗം ആട് ഒരു ഭീകരജീവിയാണ് വിജയിച്ചില്ലെങ്കിലും രണ്ടാം ഭാഗം ചരിത്ര നേട്ടം കൊയ്തു. അതേസമയം ആട് 3 നുവേണ്ടി
മലയാളത്തിലെ രണ്ട് വമ്പൻ സിനിമ നിർമ്മാണ കമ്പനികൾ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മാണം.ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന 23-ാമത്തെ ചിത്രം ആണ് ആട്.ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന എപിക് ഫാന്റസി ചിത്രം ആണ് ആട് 3.വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, സണ്ണിവയ്‌ൻ, ഇന്ദ്രൻസ്, സ്രിന്ധ, ബിജുക്കുട്ടൻ, സുധികോപ്പ, ഹരികൃഷ്ണൻ തുടങ്ങിയവരോടൊപ്പം കുറച്ച് സർപ്രൈസ് താരങ്ങളും വേഷമിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |