
താൻ സിംഗിൾ ആണെന്നും വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തിയെന്നും അറിയിച്ച് നടി മീര വാസുദേവ്. സീരിയിൽ ക്യാമറാമാനായ വിപിൻ പുതിയങ്കവുമായുള്ള വിവാഹബന്ധമാണ് അവസാനിപ്പിച്ചത്. ഒരു വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം 2025 ഓഗസ്റ്റ് മുതൽ താൻ സിംഗിളാണെന്നും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലുമാണ് ഇപ്പോഴുള്ളതെന്നും മീര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ''ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്."" മീരയുടെ വാക്കുകൾ.
കുടുംബവിളക്ക് സീരിയലിന്റെ സെറ്റിൽ വച്ചാണ് മീര ക്യാമറാമാനയ വിപിനെ കണ്ടുമുട്ടിയത്. ഈ അടുപ്പം വൈകാതെ വിവാഹത്തിലേക്ക് എത്തി. കഴിഞ്ഞവർഷം മേയിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. മോഹൻലാൽ നായകനായ തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് മലയാളികൾക്ക് സുചരിചിതയാകുന്നത്. അഭിനയ ജീവിതത്തിലെ 25 വർഷം പിന്നിട്ടതും അടുത്തിടെ മീര ആഘോഷിച്ചിരുന്നു. 2005ൽ ഛായാഗ്രാഹകൻ അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളുമായി ആയിരുന്നു മീരയുടെ ആദ്യ വിവാഹം. ഈ ബന്ധം 2010 അവസാനിച്ചു. പിന്നീട് 2012ൽ മലയാള നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം നാലുവർഷത്തിൽ കൂടുതൽ നീണ്ടുനിന്നില്ല. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |