SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

75 കോടി കടന്ന് ഡീയസ് ഈറെ

Increase Font Size Decrease Font Size Print Page
das

75 കോടി ആഗോള ബോക്സ് ഓഫീസ് കളക്ഷൻ പിന്നിട്ട് പ്രണവ് മോഹൻലാൽ നായകനായി രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിച്ച ഡീയസ് ഈറേ. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ഈ നേട്ടം. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ 475ലേറെ സ്‌ക്രീനുകളിൽ പ്രദർശനം തുടരുന്നുണ്ട്. ഒക്ടോബർ 31ന് റിലീസ് ചെയ് ചിത്രം ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്നു. നൈറ്റ് ഷിഫ്ട് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം.

വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം" എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ഡീയസ് ഈറേ". ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന് ശേഷം, ഹൊറർ ത്രില്ലർ എന്ന സിനിമാ വിഭാഗത്തിന്റെ സാദ്ധ്യതകൾ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് "ഡീയസ് ഈറേ" ഒരുക്കിയത് ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പി.ആർ.ഒ: ശബരി.

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY