ബോളിവുഡ് താരങ്ങളായ അർജുൻ കപൂറും മലൈകയും വേർപിരിയുന്നതായി റിപ്പോർട്ട്. ഇരുവരുടെയും വേർപിരിയൽ ബോളിവുഡിൽ ചൂടൻ ചർച്ചകൾക്ക് വഴി തുറക്കുകയും ചെയ്തു.
മുൻപും ഇരുവരും വേർപിരിയുന്നുവെന്ന് വാർത്തകൾ പ്രചരിച്ചെങ്കിലും അർജുനും മലൈകയും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. നാലുവർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്. മലൈക അതീവ ദുഃഖിതയാണെന്നും ആറുദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും അർജുൻ മലൈകയെ ഇൗ ദിവസങ്ങളിൽ സന്ദർശിച്ചിട്ടില്ലെന്നും പാപ്പരാസികൾ പറയുന്നു.ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലായിരുന്നു അർജുനും മലൈകയും.
നടൻ അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിനുശേഷമാണ് മലൈക അർജുനുമായി പ്രണയത്തിലാവുന്നത്. 98 ൽ വിവാഹിതരായ അർബാസിനും മലൈകയ്ക്കും ഇൗ ബന്ധത്തിൽ അർഹാൻ എന്ന മകനുണ്ട്. 2016 ൽ ആണ് അർബാസുമായി വേർപിരിയുന്നത്. തുടർന്ന് അർജുനും മലൈകയും പൊതുവേദികളിൽ ഒരുമിച്ച് എത്താൻ തുടങ്ങിയതോടെയാണ് ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കുന്നത്.
48 കാരിയാണ് മലൈക. അർജുന് 36 വയസും. ഇരുവരുടെയും പ്രായവ്യത്യാസം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകളോട് അടുത്തിടെ രൂക്ഷമായ ഭാഷയിൽ അർജുൻ മറുപടി നൽകുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |