ദിലീപ് നായകനാകുന്ന പ്രിൻസ് ആൻഡ് ഫാമിലി തീയേറ്ററുകളിലെത്താൻ പോകുകയാണ്. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിനിടയിൽ ട്വന്റി ട്വന്റി സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് ദിലീപ്.
'മലയാള ഇൻഡസ്ട്രീക്ക് അഭിമാനിക്കാവുന്ന ഒരു സിനിമയാണ് ട്വന്റി ട്വന്റി. അമ്മ എന്ന് പറയുന്ന അസോസിയേഷൻ ആ സിനിമ ചെയ്യാൻ വേണ്ടി വച്ചു. മൂന്നാല് വർഷമായിട്ടും സിനിമ നടന്നില്ല. ആ എക്സിക്യൂട്ടീവ് മീറ്റിംഗിൽ ആ ഫയൽ ക്ലോസ് ചെയ്യുകയാണ്. ഫയൽ ക്ലോസ് ചെയ്യാൻ പോകുന്ന സമയത്ത് ഒന്ന് ട്രൈ ചെയ്യട്ടേയെന്ന് ഞാൻ ചോദിച്ചു.
നീ എന്താ ഉദ്ദേശിക്കുന്നതെന്ന് ഇന്നസെന്റേട്ടൻ ചോദിച്ചു. അപ്പോൾ ഞാൻ തിരിച്ചുചോദിച്ചു, നിങ്ങളെന്താണ് ഉദ്ദേശിക്കുന്നതെന്ന്. അമ്പത് ലക്ഷം രൂപ കിട്ടിയാൽ ആർക്കാണെന്ന് വച്ചാൽ പടം നിർമിക്കാമെന്ന് ഇന്നസെന്റേട്ടൻ പറഞ്ഞു. ഒരു കോടി തരാമെന്ന് ഞാൻ പറഞ്ഞു. ശ്രമമാണ് എല്ലാവരോടും സംസാരിക്കെന്ന് ഞാൻ പറഞ്ഞു.
ലാലേട്ടനാണ് എന്നോട് ആദ്യം സംസാരിക്കുന്നത്. ഇത് ലാലേട്ടനും ചെയ്യാമെന്ന് ഞാൻ പറഞ്ഞു. മമ്മൂക്കയ്ക്കും ചെയ്യാം. നിങ്ങൾ തീരുമാനിച്ചിട്ട് പറഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു. മോനേ നീ ചെയ്താൽ മതിയെന്ന് ലാലേട്ടൻ പറഞ്ഞു. ഞാൻ അപ്പോൾത്തന്നെ പത്ത് ലക്ഷം രൂപയുടെ ചെക്ക് എഴുതി, ടോക്കൺ എന്നുപറഞ്ഞു.
പ്രിയൻ സാറിനെക്കൊണ്ട് അതിലൊരു പാട്ട് ചെയ്യിക്കാമെന്ന പദ്ധതിയുണ്ടായിരുന്നു. എന്നാൽ ലാസ്റ്റ് ആയപ്പോൾ എങ്ങനെയെങ്കിലും തീർത്താൽ മതിയെന്നായി. ലാസ്റ്റ് എല്ലാ ഭാഷയിലെയും താരങ്ങളെ വച്ച് ഒരു പാട്ട് ചെയ്യണമെന്നുണ്ടായിരുന്നു. രജനി സാറിന്റെയും കമൽസാറിന്റെയടുത്തൊക്കെ പോയി സംസാരിച്ചു. എന്നാൽ പിന്നെ എങ്ങനെയെങ്കിലും തീർത്താൽ മതിയെന്നായി. എന്നാലും എനിക്ക് ഭയങ്കര വിഷമമായി. കമൽ സാർ ഇങ്ങോട്ടുവിളിച്ച് ചെയ്യുന്നില്ലേയെന്ന് ചോദിച്ചു.'
- ദിലീപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |