SignIn
Kerala Kaumudi Online
Thursday, 19 September 2024 4.11 AM IST

ശ്രീനിവാസൻ വീണ്ടും കാമറയ്ക്ക് മുന്നിലേക്ക്, ഒപ്പം വിനീത്

Increase Font Size Decrease Font Size Print Page

കുറുക്കൻ 6ന് ആരംഭിക്കും

mm

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ ,ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ 6ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.രോഗത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ശ്രീനിവാസൻ ഒരുവർഷത്തെ ഇടവേളക്കുശേഷം അഭിനയിക്കുന്ന ചിത്രമാണ്.

ചിത്രത്തിന്റെ പൂജാ ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കുന്നുണ്ട്.12ന് ലൊക്കേഷനിൽ ജോയിൻ ചെയ്യും.കഴിഞ്ഞ വർഷം നവംബറിൽ കീടം എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. ഈ നവംബറിൽ ശ്രീനിവാസൻ വീണ്ടും കാമറയ്ക്ക് മുന്നിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.ഇടവേളക്കുശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

മകന്റെ അച്ഛൻ എന്ന ചിത്രത്തിൽ ശ്രീനിവാസനും വിനീതും ജീവിതത്തിലെ പോലെ അച്ഛനും മകനുമായി അഭിനയിച്ചിരുന്നു. അരവിന്ദന്റെ അതിഥികളാണ് ഇരുവരും അവസാനം ഒരുമിച്ച് അഭിനയിച്ച ചിത്രം .സുധീർ കരമന ', ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ ,ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബ ഹസൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവരാണ് കുറുക്കനിലെ മറ്റു താരങ്ങൾ. സുരഭിലഷ്മിക്ക് ദേശീയ പുരസ് കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാം സിംഗാണ് തിരക്കഥയും സംഭാഷണവും . സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബ് ദൃശ്യാവിഷ്കാരം നിർവഹിക്കുന്നു.വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് നിർമാണം. പി.ആർ|. ഒ വാഴൂർ ജോസ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.