മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധായകൻ ചെയ്ത ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് എന്ന ചിത്രത്തിൽ ഝാൻസി എന്ന കഥാപാത്രമായി നടി വാഫ ഖതീജ. ഒരു ന്യൂട്രൽ കുട്ടി എന്ന വിശേഷണത്തോടെയാണ് ഈ കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. വിജി വെങ്കടേഷ് അവതരിപ്പിക്കുന്ന മാധുരി, വിജയ് ബാബു അവതരിപ്പിക്കുന്ന ടോണി എന്നീ കഥാപാത്രങ്ങളുടേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നിരുന്നു. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം. രചന: ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ. ഛായാഗ്രഹണം: വിഷ്ണു ആർ ദേവ്, സംഗീതം: ദർബുക ശിവ, എഡിറ്റിംഗ്: ആന്റണി, സംഘട്ടനം: സുപ്രീം സുന്ദർ, കലൈ കിങ്സൺ, വസ്ത്രാലങ്കാരം: സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, സ്റ്റിൽസ് അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ: എസ്‌തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ: വേഫേറർ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പി.ആർ.ഒ: ശബരി. 23 നാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |