SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.05 PM IST

അടിപട പൂരവുമായി വിദ്യാർത്ഥി വിദ്യാർത്ഥിനികളെ 20ന്

Increase Font Size Decrease Font Size Print Page

cinema

സോഷ്യൽ മീഡിയ താരങ്ങൾക്കും യുവപ്രതിഭകൾക്കും ഒപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി നായകനായി അരങ്ങേറ്റം കുറിക്കുന്ന 'വിദ്യാർത്ഥി വിദ്യാർത്ഥിനികളെ' ഫെബ്രുവരി 20ന് തിയേറ്രറിൽ . ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ത്രില്ലർ ഘടകങ്ങളും തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം നിറഞ്ഞതാണ്. അരുൺ അമുക്ത തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ് റാവു , സുനിൽ പുരാണിക് , കോക്ക്രോച്ച് സുധീർ, മാനസി, രഘു രാമനകോപ്പ, സിഞ്ചന എന്നിവരുൾപ്പെടെ നിരവധി പേർ അണിനിരക്കുന്നു. സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്നു.

കുമാർ ഗൗഡയാണ് ഛായാഗ്രഹണം. അപവൻ ഗൗഡ എഡിറ്രിംഗും , ടൈഗർ ശിവയും നരസിംഹയും നൃത്തസംവിധാനവും നിർവഹിക്കുന്നു.വിതരണം സൻഹാ സ്റ്റുഡിയോ റിലീസ്, പി.ആർ.ഒ: പി.ശിവപ്രസാദ്.

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY