SignIn
Kerala Kaumudi Online
Saturday, 21 February 2026 4.25 PM IST

'ബോളിവുഡ് വിടാൻ ആഗ്രഹിച്ചിരുന്നില്ല, പക്ഷേ ഇവിടെ പരിമിതികളുണ്ടായിരുന്നു'; പ്രിയങ്ക ചോപ്ര

Increase Font Size Decrease Font Size Print Page
priyanka-chopra

ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന സമയം ഹോളിവുഡിലേക്ക് പോകാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ബോളിവുഡ് വിടുക എന്നത് തന്റെ പദ്ധതിയിലുണ്ടായിരുന്ന കാര്യമല്ലെന്നും എന്നാൽ ഒരു കലാകാരി എന്ന നിലയിൽ ഹിന്ദി സിനിമയിൽ താൻ നേരിട്ട ചില പരിമിതികളാണ് പുതിയ അവസരങ്ങൾ തേടിപോകാൻ പ്രേരിപ്പിച്ചതെന്നും താരം വ്യക്തമാക്കി. ഫസ്റ്റ് പോസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.

'ബോളിവുഡ് വിട്ടുപോകണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഹിന്ദി സിനിമയിൽ പ്രവർത്തിക്കുമ്പോൾ പല കാരണങ്ങളാലും എനിക്ക് പരിമിതികൾ അനുഭവപ്പെട്ടു. എന്നിലെ കലാകാരിയെ തൃപ്തിപ്പെടുത്തുന്ന അവസരങ്ങൾ തേടിപ്പോകാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു. അങ്ങനെയാണ് അമേരിക്കയിൽ എത്തിയത്. ഇപ്പോൾ ഏകദേശം 12 വർഷങ്ങൾക്കുശേഷം‌ എനിക്ക് ഇഷ്ടപ്പെട്ട നല്ല വർക്കുകൾ മാത്രം തിരഞ്ഞെടുക്കാനുള്ള നിലയിൽ എത്തിനിൽക്കുന്നു. അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.

എനിക്ക് എന്റെ ഇന്ത്യൻ സിനിമകൾ അത്രമേൽ ഇഷ്ടമാണ്. ഇപ്പോൾ വീണ്ടും ഇന്ത്യയിൽ, വാരണാസി എന്ന സിനിമയിൽ എത്തി നിൽക്കുന്നതിൽ വലിയ സന്തോഷമുണ്ട്. ഈ രണ്ട് സിനിമാലോകങ്ങളിൽ നിന്നും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ എനിക്ക് കഴിയില്ല, അങ്ങനെ ഇതുവരെ ചെയ്തിട്ടുമില്ല. രണ്ട് വ്യത്യസ്ത ലോകങ്ങളെയും ഒരുപോലെ കൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. രണ്ട് ഇൻഡസ്ട്രികളിലും വർക്ക് ചെയ്യുന്നത് ശരിക്കും ആസ്വദിക്കുന്നുണ്ട്. രണ്ട് സംസ്‌കാരങ്ങൾ പോലെ തന്നെ അവർ ജോലി ചെയ്യുന്ന രീതികളും വ്യത്യസ്തമാണ്. എങ്കിലും ഒരേസമയം രണ്ട് രീതിയിൽ ചിന്തിക്കാനും ജോലി ചെയ്യാനും കഴിയുന്നത് പ്രത്യേക അനുഭവമാണ്.' പ്രിയങ്കചോപ്ര കൂട്ടിച്ചേർത്തു.

TAGS: PRIYANKA CHOPRA, BOLLYWOOD, MOVIES, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.