SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.46 PM IST

അല്ലു ചിത്രം മുംബയിൽ പുരോഗമിക്കുന്നു, വിവാഹ ബ്രേക്കിന് രശ്മിക

Increase Font Size Decrease Font Size Print Page

reshmika

മൃണാൾ താക്കൂർ ഉടൻ ജോയിൻ ചെയ്യും

അല്ലു അർജുൻ നായകനായി അറ്റ്ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രം മുംബയ് യിൽ പുരോഗമിക്കുന്നു.

പുഷ്പ, പുഷ്പ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ ചിത്രത്തിൽ രശ്മിക മന്ദാന വീണ്ടും എത്തുന്നു. രശ്മിക ബോൾഡ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.രശ്മികയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തവും പ്രകടനമായിരിക്കുമെന്നാണ് സൂചന. മുംബയിൽ രണ്ടാഴ്ച കൂടിചിത്രീകരണം തുടരും. ഫെബ്രുവരി 26ന് രാജസ്ഥാനിൽ നടക്കുന്ന വിജയ് ദേവര കൊണ്ടയുമായുള്ള വിവാഹത്തിനായി ചെറിയ ഇടവേള രശ്മിക എടുക്കും
ഇപ്പോഴത്തെ ഷെഡ്യൂളിൽ അല്ലു അർജുൻ,ജാൻ വി കപൂർ,ജിം സർഭ് എന്നിവരോടൊപ്പമുള്ള രശ്മികയുടെ നിർണായക രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.ഹൈ വോൾട്ടേജ് ആക്ഷനും ശക്തമായ ഇമോഷണൽ മുഹൂർത്തങ്ങളുംനിറഞ്ഞ ചിത്രത്തിൽ ദിപിക പദുകോൺ,​ മൃണാൾ താക്കൂർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.മൃണാൾ ഉടൻ ജോയിൻ ചെയ്യും.

അല്ലു അർജുൻ - അറ്റ്ലി ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധർ.
അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ യു എസ്, എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ, എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് അറ്റ്ലിയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുക. അറ്റ്ലി ഇതുവരെ ചെയ്ത ജോണറിൽനിന്ന് വ്യത്യസ്തമായ ചിത്രം ആഗോള പ്രേക്ഷകരെ ആകർഷിക്കുമെന്നുറപ്പാണ്. ബോക്സ്ഓഫീസിൽ ആയിരം കോടിയിൽ പ്രവേശിച്ച ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനും ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ താരം അല്ലു അർജുനും വൻകിട നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സുമായി കൈകോർക്കുന്ന ചിത്രത്തിൽ ലോകത്തിലെ മികച്ച സാങ്കേതിക വിദഗ്ദ്ധർ ഒരുമിക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ സിനിമയുമാണ്.

TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.