നടൻ മനോജ് കെ. ജയൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ പോസ്റ്റ് ശ്രദ്ധ നേടുന്നു. പാരീസിൽനിന്നുള്ള തന്റെ ചിത്രമാണ് മനോജ് കെ. ജയൻ പങ്കുവച്ചത്. നമ്മളില്ലേ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ രണ്ടുപേർ പരസ്പരം ചുംബിക്കുന്നതും കാണാം. നിരവധി ആരാധകരാണ് പോസ്റ്റിൽ കമന്റുമായി എത്തുന്നത്. അറിയാത്ത പോലെ നിൽക്കാം, ഒന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല എന്നിങ്ങനെയാണ് കമന്റുകൾ.
മൂന്ന് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ സജീവമായി തുടരുന്ന താരങ്ങളിൽ ഒരാളാണ് മനോജ് കെ. ജയൻ. 1988 ൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയാണ് മനോജ് കെ. ജയന്റെ അരങ്ങേറ്റം. മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് വെള്ളിത്തിരയിൽ എത്തുന്നത്. 1992 ൽ റിലീസായ സർഗം സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. പെരുന്തച്ചൻ, സർഗം എന്നീ ചിത്രങ്ങൾ അഭിനയജീവിതത്തിൽ വഴിത്തിരിവായി. മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെയാണ് തമിഴ് അരങ്ങേറ്റം. തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. ലൗലി ആണ് മനോജ് കെ. ജയന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |