ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായി യു.എസിൽ ചിത്രീകരിക്കും. റൊമാന്റിക് ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെ ആണ് നായിക. തെലുങ്കിൽ ദുൽഖർ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം ആണ്. ദുൽഖറും പൂജയും ആദ്യമായാണ് ഒരുമിക്കുന്നത്. എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഗീത ഗോവിന്ദം എന്ന ബ്ളോക് ബസ്റ്റർ ചിത്രം ഒരുക്കിയ പരശുറാമിന്റെ ശിഷ്യനാണ് രവി. അതേസമയം ദേശീയ അംഗീകാരം ലഭിച്ച മഹാനദി എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ തെലുങ്ക് അരങ്ങേറ്റം. മഹാനദിയിലെയും സീതാരാമത്തിലെയും ലക്കി ഭാസ്കറിലെയും ദുൽഖർ സൽമാൻ കഥാപാത്രങ്ങൾ പാൻ ഇന്ത്യ പ്രതീതി നേടിയവയാണ്. കൽക്കിയിലെ അതിഥി വേഷവും ശ്രദ്ധിക്കപ്പെട്ടു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആദ്യമായി തമിഴിൽ നിർമ്മിക്കുന്ന ചിത്രം ആണ് കാന്ത. സിനിമയ്ക്കുള്ളിലെ സിനിമയാണ് കാന്ത പറയുന്നത്.
തെലുങ്ക് ചിത്രമായ ആകാശം ലോ ഒക താരയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. സായ് പല്ലവി നായികയായി എത്തുന്നു. ദുൽഖർ സൽമാൻ നിർമ്മിച്ച് അതിഥി വേഷത്തിൽ എത്തുന്ന ലോക ചാപ്ടർ വൺ: ചന്ദ്ര ഓണം റിലീസായി ആഗസ്റ്റ് 28ന് ലോക വ്യാപകമായി പ്രദർശനത്തിന് എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |