SignIn
Kerala Kaumudi Online
Saturday, 27 April 2024 5.27 AM IST

മൈത്രി മൂവി മേക്കേഴ്സ് മലയാളത്തിലേക്ക് ടൊവിനോ തോമസിന് നായിക നിമിഷ സജയൻ

അദൃശ്യജാലകങ്ങൾ ഡോ. ബിജു സംവിധാനം ചെയ്യുന്നു

tovino

ടൊവിനോ തോമസിനെയും നിമിഷ സജയനെയും നായകനും നായികയുമാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിന് അദൃശ്യജാലകങ്ങൾ എന്നു പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർഹിറ്റ് തെലുങ്ക് ചിത്രങ്ങളായ ശ്രീമന്തുഡു, ജനത ഗാരേജ്, രംഗസ്ഥലം, ഗ്യാങ് ലീഡർ, പുഷ്‌പ, സർക്കാര് വാരി പാട്ട എന്നീ സിനിമകളുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് അദൃശ്യജാലകങ്ങൾ നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ആദ്യ മലയാള നിർമ്മാണ സംരംഭം കൂടിയാണ്. ടൊവിനോ തോമസ് പ്രൊഡക്‌ഷൻസ്, എല്ലാനിർ ഫിലിംസ് പ്രൊഡക്‌ഷൻസ് എന്നിവർ സഹനിർമ്മാതാക്കളാണ്. ഒരു കുപ്രസിദ്ധ പയ്യനുശേഷം ടൊവിനോയും നിമിഷ സജയനും വീണ്ടും ഒന്നിക്കുകയാണ്. ഇന്ദ്രൻസാണ് ചിത്രത്തിലെ മറ്റൊരു താരം. ഡേവിഡ് മാനുവൽ ആണ് എഡിറ്റർ. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം. അതേസമയം ജൂൺ മാസം വിനീത്‌കുമാർ സംവിധാനം ചെയ്ത ഡിയർഫ്രണ്ട്, വിഷ്‌ണു ജി. രാഘവ് ഒരുക്കിയ വാശി എന്നീ ചിത്രങ്ങൾ ടൊവിനോ നായകനായി റിലീസിന് ഒരുങ്ങുന്നുണ്ട്. ടൊവിനോ തോമസ് ആദ്യമായി അഭിഭാഷകന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണ് വാശി.ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന തല്ലുമാലയും റിലീസിന് ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ കല്യാണി പ്രിയദർശനനാണ് ടൊവിനോയുടെ നായിക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIMISHA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.