ന്യൂഡൽഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി നാളെ രാവിലെ 5ന് കൊച്ചിയിൽ നിന്ന് മുംബയ് വഴി യെമനിലേക്ക് തിരിക്കും. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ച നടത്താൻ കൂടിയാണ് യാത്ര. യെമനിലെ മലയാളി വ്യവസായി സാമുവൽ ജെറോമും ഒപ്പമുണ്ടാകും.
വിദേശകാര്യ മന്ത്രാലയം എതിർത്തെങ്കിലും പ്രേമകുമാരിക്ക് സ്വന്തം നിലയ്ക്ക് യെമനിലേക്ക് യാത്ര ചെയ്യാൻ നേരത്തെ ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയം വിസ അനുവദിച്ചു. എന്നാൽ യെമനിലെ ആഭ്യന്തര സംഘർഷം കാരണം അവിടേക്ക് പതിവായി വിമാനമില്ലാത്തതിനാൽ യാത്ര വൈകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |