വീണ്ടും പൊലീസ് വേഷം
സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെവൻ .
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.ജനഗണമനയ്ക്കുശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷം അണിയുന്നു. ദീപക് പറമ്പോൽ, സുദേവ് നായർ,സുധീഷ്,അലൻസിയാർ,പത്മരാജ് രതീഷ്,ജാഫർ ഇടുക്കി,ചെമ്പിൽ അശോകൻ,ശ്രുതി ജയൻ,വിനയ പ്രസാദ്, ആശ അരവിന്ദ്,രശ്മി ബോബൻ,അഭിജ ശിവകല,ശ്രീജ,മീര നായർ,മഞ്ജു പത്രോസ്,ഗംഗ നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
കട് ടു ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എ .ഡി ശ്രീകുമാർ,രമ ശ്രീകുമാർ,കെ കൃഷ്ണൻ,ടി ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവഹിക്കുന്നു.
പി എസ് സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്നു. സംഗീതം-ഗോപി സുന്ദർ, എഡിറ്റർ-ടോബി ജോൺ,കല-അപ്പുണ്ണി സാജൻ, മേക്കപ്പ്-ജിത്തു, വസ്ത്രാലങ്കാരം-സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്-സേതു,പ്രേംലാൽ പട്ടാഴി, ഡിസൈൻ-ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ-ബേബി പണിക്കർ, ആക്ഷൻ-മാഫിയ ശശി, ഓഡിയോഗ്രഫി-എം ആർ രാജാകൃഷ്ണൻ,സൗണ്ട് ഡിസൈൻ-വിക്കി,കിഷൻ,പി ആർ ഒ- ശബരി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.അതേസമയം എം. പ്ദമകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് ആണ് റിലീസിന് ഒരുങ്ങുന്ന സുരാജ് വെഞ്ഞാറമൂട് ചിത്രം.ഇന്ദ്രജിത്താണ് മറ്റൊരു നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |