ഓണക്കാലം ആഘോഷങ്ങളുടെ അവധിക്കാലമാണ്. പലരും നാളുകളായി തുടർച്ചയായി ജോലി ചെയ്‌ത ശേഷം സ്വന്തം നാട്ടിലോ വിനോദസഞ്ചാര കേന്ദ്രങ്ങളിലോ എല്ലാം മനസ് തണുപ്പിക്കാൻ അൽപദിവസം താമസിക്കുന്ന കാലമാണിത്. എന്നാൽ ഇക്കാലത്തും പതിവുള്ള കാര്യമാണ് മോഷണവും മറ്റും. കൃത്യമായ നിരീക്ഷണം പൊലീസിൽ നിന്നുണ്ടാകുമ്പോൾ ഇത്തരം പ്രശ്‌നങ്ങളുണ്ടാകില്ല. അതിന് സഹായകമായ അറിയിപ്പാണ് പൊലീസ് സമൂഹമാദ്ധ്യമങ്ങളിൽ നൽകിയിരിക്കുന്നത്. യാത്ര പോകാൻ തീരുമാനിച്ചവർ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചോളൂ.
പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ 'Locked House Information'' ഉപയോഗപ്പെടുത്തി വീടിന് പ്രത്യേക പൊലീസ് നിരീക്ഷണം ഉറപ്പുവരുത്താം. ഇത്തരത്തിൽ 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കും.
പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം:
വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House Information''' സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |