ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിൽ അഭിനയിക്കാൻ പ്രതിഫലം നിരസിച്ച് സൽമാൻഖാൻ. സൽമാൻ ഖാന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ഗോഡ് ഫാദർ.ചിത്രത്തിൽ ചിരഞ്ജീവിയാണ് നായകൻ. ഗോഡ്ഫാദറിൽ അഭിനയിക്കാൻ 20 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും എന്നാൽ സൽമാൻ അതു നിരസിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി ചിരഞ്ജീവി എത്തുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സൽമാൻ ഖാൻ അവതരിപ്പിക്കുന്നത്. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ മഞ്ജുവാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നത് നയൻതാരയാണ്. തമിഴിലെ പ്രശസ്ത സംവിധായകൻ മോഹൻരാജയാണ് ചിത്രത്തിന്റെ സംവിധായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |