മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിഗ്നേച്ചർ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിലെത്തും. കാർത്തിക് രാമകൃഷ്ണൻ , ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ ,എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നഞ്ചിയമ്മ, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അഖില, നിഖിൽ തുടങ്ങിയരും അണിനിരക്കുന്നു.
അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളുടെയും അക്രമങ്ങളുടെയും കഥ പറയുന്ന ചിത്രംവേറിട്ടൊരു ത്രില്ലർ ആണ്.അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുന്നതെന്ന പ്രത്യേകത കൂടെ ചിത്രത്തിനുണ്ട്.
സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിക്കുന്ന ചിത്രത്തിന്റെകഥ, തിരക്കഥ ,സംഭാഷണം ഫാദർ ബാബു തട്ടിൽ സി .എം .ഐ നിർവഹിക്കുന്നു.എഡിറ്റിംഗ് : സിയാൻ ശ്രീകാന്ത്,പി. ആർ. ഒ : എ.എസ് .ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |