ദളപതി വിജയ്ക്കൊപ്പമുള്ള എം.എസ്. ധോണിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
പുതിയ ചിത്രമായ ബീസ്റ്റിന്റെ ചിത്രീകരണത്തിന് എത്തിയതാണ് വിജയ്. ഗോകുലം സ്റ്റുഡിയോയിൽ ഒരു പരസ്യ ചിത്രീകരണത്തിന് എത്തിയതാണ് ധോണി. വിജയ്യുടെ കാരവാനിൽ വച്ചാണ് ഇരുവരും സംസാരിച്ചത്. തലയും ദളപതിയും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ആഘോഷമാക്കുകയാണ് ആരാധകർ. ഐ.പി.എല്ലിന്റെ തയ്യാറെടുപ്പുകൾക്കായി കുറച്ചുദിവസം മുൻപാണ് ധോണി ചെന്നൈയിൽ എത്തിയത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്ടനായശേഷം തമിഴ്നാട്ടിൽ എം.എസ്. ധോണിക്ക് ആരാധകർ കൂടിയിരുന്നു. സെപ്തംബറിൽ യു.എ.ഇയിലാണ് ഐ.പി.എൽ. 2008 ൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു വിജയ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |