ചെന്നൈ: വോട്ടുചെയ്യാൻ റഷ്യയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് പറന്നെത്തി നടൻ വിജയ്. പുതിയ ചിത്രമായ 'ഗോട്ട്" സിനിമയുടെ ഷൂട്ടിംഗിലായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനുമുമ്പ് ഷൂട്ടിംഗ് പൂർത്തിയാക്കണമെന്ന് വിജയ് നിർദ്ദേശിച്ചിരുന്നു. നാട്ടിലെത്തിയ അദ്ദേഹം രാവിലെതന്നെ നീലാങ്കര വേൽസ് ഇന്റർനാഷണൽ സ്കൂളിലെ പോളിംഗ് ബൂത്തിലെത്തി വോട്ടുചെയ്തു.
വിജയ് സ്വന്തം പാർട്ടി പ്രഖ്യാപിച്ച ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് കൂടിയാണിത്. ബൂത്തിലെത്തിയ വിജയ്യെ കാണാൻ ആരാധകർ വളഞ്ഞതോടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ഉള്ളിലേക്ക് എത്തിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയ് സൈക്കിളിലെത്തി വോട്ടുചെയ്തത് ശ്രദ്ധ നേടിയിരുന്നു
തമിഴ് നാട്ടിൽ 39 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒടുവിൽ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം 72.02 ശതമാനം പോളിംഗ് ആണ് തമിഴ്നാട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ ബംഗാളിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തി (77.57%). കുറഞ്ഞ പോളിംഗ് ബിഹാറിലാണ് (46.32%).വോട്ടിംഗിനിടെ മണിപ്പൂരിലും പശ്ചിമ ബംഗാളിലും വ്യാപകമായി അക്രമം അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |