അഭിമുഖം
പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തിക ഒന്നാംഘട്ട അഭിമുഖം 28നും ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 076/2024) തസ്തികയിലേക്കുള്ള അഭിമുഖം 29,30 തീയതികളിലും പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് നടത്തും.
പാലക്കാട് ജില്ലയുടെ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 082/2024) തസ്തികയിലേക്ക് 29,30 തീയതികളിൽ പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും സീവിംഗ് ടീച്ചർ (എച്ച്.എസ്) (മുസ്ലീം,എസ്.ഐ.യു.സി.നാടാർ) (കാറ്റഗറി നമ്പർ 463/2023, 465/2023) തസ്തികയിലേക്ക് 30ന് പി.എസ്.സി.കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 319/2022) തസ്തികയിലേക്കുളള ഒന്നാംഘട്ട അഭിമുഖവും പ്രമാണപരിശോധനയും 28മുതൽ 30 വരെ രാവിലെ 7.30നും 9.30നും പി.എസ്.സി ആസ്ഥാനത്ത് നടത്തും.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് ഫാർമസിസ്റ്റ് (കാറ്റഗറി നമ്പർ 038/2023) തസ്തികയിലേക്ക് 28,29,30ന് പി.എസ്.സി. ആസ്ഥാനത്ത് അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ
ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ (എസ്.ഐ.പൊലീസ്, ആർ.എഫ്.ഒ, എക്‌സൈസ് ഇൻസ്‌പെക്ടർ) (കാറ്റഗറി നമ്പർ 51/2024, 277/2024, 443/2024) ഒന്നാംഘട്ട ഒ.എം.ആർ പരീക്ഷ നാളെ ഉച്ചയ്ക്ക് 1.30 മുതൽ 3.15വരെ നടത്തും.
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (മുസ്ലീം), അസിസ്റ്റന്റ് പ്രസൺ ഓഫീസർ (എസ്.സി.സി.സി., പട്ടികജാതി, മുസ്ലീം) (കാറ്റഗറി നമ്പർ 263/2024, 302- 304/2024) തസ്തികകളിലേക്ക് 27ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 610/2024), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (നേരിട്ടുളള നിയമനം,പട്ടികജാതി,എൽ.സി./എ.ഐ, മുസ്ലീം, ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 747/2024, 670/2024, 809/2024,
810/2024, 811/2024) തസ്തികകളിലേക്ക് 28ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ ഫീൽഡ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 473/2024) തസ്തികയിലേക്ക് 31ന് രാവിലെ 10.30 മുതൽ 12.30വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |