SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.36 AM IST

ബിജെപി മൂന്നാംഘട്ട പട്ടിക പുറത്ത്: അരുവിക്കരയിൽ വിവേക് ഗോപൻ; കൃഷ്ണകുമാറിന് സീറ്റില്ല

Increase Font Size Decrease Font Size Print Page
vivek-gopan

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള 11 അംഗങ്ങളടങ്ങിയ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. പ്രമുഖ നടൻ കൃഷ്ണകുമാറിന് പട്ടികയിൽ ഇടം ലഭിച്ചില്ല എന്നതാണ് ഈ ഘട്ടത്തിലെ ശ്രദ്ധേയമായ കാര്യം. തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ തന്നെ മത്സരിക്കും.

അരുവിക്കരയിൽ നടൻ വിവേക് ഗോപൻ, അടൂരിൽ പന്തളം പ്രതാപൻ, കോവളം- ടി.എൻ. സുരേഷ്, നെയ്യാറ്റിൻകര- എസ്. രാജശേഖരൻ നായർ, പുതുപ്പള്ളി- രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോൻ എന്നിവർ ജനവിധി തേടും.

മറ്റ് സ്ഥാനാർഥികൾ
ചവറ: കെ.ആർ. രാജേഷ്
ചടയമംഗലം: ആർ.എസ്. അരുൺരാജ്
ചിറയൻകീഴ്: ബി.എസ്. അനൂപ്
പീരുമേട്: വി. രതീഷ്

തെക്കൻ കേരളത്തിലെ നിർണ്ണായക സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് മൂന്നാംഘട്ടത്തിൽ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമ സീരിയൽ രംഗത്തുനിന്നുള്ള വിവേക് ഗോപന്റെ വരവ് അരുവിക്കരയിൽ മത്സരത്തിന് പുതിയ മുഖം നൽകുമെന്നാണ് പാർട്ടി കരുതുന്നത്. തിരുവനന്തപുരത്ത് ജി കൃഷ്ണകുമാറിന് സാദ്ധ്യത കൽപിച്ചിരുന്നു. എന്നാൽ അവസാനഘട്ടം പട്ടിക മാറിമറിയുകയായിരുന്നു.

TAGS: BJP, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.