തിരുവനന്തപുരം: കഴക്കൂട്ടം കാരോട് ബൈപ്പാസിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മുരഹര ട്രാവൽസിന്റെ ബസിനാണ് തീപിടിച്ചത്. പതിനെട്ടോളം യാത്രക്കാർ അപകടസമത്ത് ബസിലുണ്ടായിരുന്നത്. മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തിരുപുറം ആർസി ചർച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നിൽ നിന്ന് തീ പടർന്നത്. ഡ്രൈവറാണ് തീ ആദ്യം കണ്ടത്. ഉടൻ തന്നെ ഡ്രൈവർ റോഡ് അരികെ ഒതുക്കി നിർത്തുകയായിരുന്നു.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. ബസിന്റെ മുൻഭാഗം മുഴുവനായും കത്തി നശിച്ചിട്ടുണ്ട്. നെയ്യാറ്റിൻകരയിൽ നിന്നും പൂവാറിൽ നിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |