നെടുമ്പാശേരി: കേരളത്തിന്റെ വ്യോമയാന മേഖലയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്ന പ്രഥമ കേരള വ്യോമയാന ഉച്ചകോടിക്ക് നെടുമ്പാശേരിയിൽ തുടക്കമായി. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് രണ്ട് ദിവത്തെ ഉച്ചകോടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ വ്യോമയാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, നിക്ഷേപ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ. വ്യോമയാന മേഖലയിലെ തന്ത്രപ്രധാനമായ മാറ്റങ്ങൾ, പുതിയ നയരൂപീകരണങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉച്ചകോടി ചർച്ച ചെയ്തു.
വ്യോമയാന പ്രവർത്തനേതര വരുമാനം വർധിപ്പിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു. തദ്ദേശീയമായ വ്യോമ അറ്റകുറ്റപ്പണികൾ പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യമുയർന്നു. സിയാൽ മാതൃകയിൽ ഹരിതോർജം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിർദേശമുയർന്നു. ഡ്രോൺ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകണമെന്നും വ്യോമയാന മേഖലയിൽ തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
സിയാലിന്റെ പുതിയ അവസരങ്ങൾ
ഡിജിറ്റൽ എയർ ട്രാവൽ സാങ്കേതികവിദ്യ
എം.ആർ.ഒ (മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) ഇക്കോ സിസ്റ്റം
വിദേശ നിക്ഷേപം ആകർഷിക്കണം
വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനും വ്യോമയാന മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ശ്രമം ശക്തമാക്കും. കേരളം ലോജിസ്റ്റിക് ഹബ്ബായി മാറുകയാണെന്നും എയർ കാർഗോ, ഇ കൊമേഴ്‌സ് മേഖലകളിലെ മാറ്റം കേരളത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |