ഇടുക്കി: മരം ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി കടശിക്കടവിലാണ് സംഭവം. തമിഴ്‌നാട് തേനി ഉത്തമപാളയം സ്വദേശി എലിസബത്ത് ആണ് മരിച്ചത്. എലിസബത്തും മറ്റ് തൊഴിലാളികളും ഏലത്തോട്ടത്തിൽ പണിയെടുക്കവേയാണ് അപകടമുണ്ടായത്.
തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ മരം ഒടിഞ്ഞുവീഴുകയായിരുന്നു. ഇതുകണ്ട എലിസബത്തും മറ്റുള്ളവരും ഓടിമാറിയെങ്കിലും മരത്തിന്റെ ഒരുഭാഗം എലിസബത്തിന്റെ കാലിന് മുകളിലായി വീണു. അപകടത്തിൽ കാലിന് പരിക്കേറ്റെങ്കിലും ഇതല്ല മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരം ദേഹത്തേയ്ക്ക് വീഴാതിരിക്കാൻ രക്ഷപ്പെട്ട് ഓടുന്നതിനിടെ ഹൃദയാഘാതമുണ്ടായതെന്നാണ് സംശയം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അണക്കരയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |