തിരുവനന്തപുരം: പ്ലസ്‌ടു വിദ്യാർത്ഥി പെപ്പർ സ്‌പ്രേ അടിച്ചതിനെ തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളമടക്കം ഒമ്പതുപേർ ആശുപത്രിയിൽ. കല്ലിയൂർ പുന്നമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നത്. ഏഴ് വിദ്യാർത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.
പെപ്പർ സ്‌പ്രേ പ്രയോഗിച്ചതിനെ തുടർന്ന് ഒരു അദ്ധ്യാപിക തലകറങ്ങി വീണു. ശ്വാസം മുട്ടൽ അനുഭപ്പെട്ടതിനെ തുടർന്ന് ആറുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്ലസ്‌ടു വിദ്യാർത്ഥിയാണ് പെപ്പർ സ്‌പ്രേ കൊണ്ടുവന്നതെന്നാണ് വിവരം. റെഡ്കോപ് എന്ന് പേരുള്ള പെപ്പർ സ്‌പ്രേയാണ് വിദ്യാർത്ഥി കൊണ്ടുവന്നത്. വിദ്യാർത്ഥി ഇത് പ്രയോഗിച്ച് നോക്കുന്ന സമയത്താണ് അദ്ധ്യാപകർ ക്ലാസിലേക്ക് കടന്നുവന്നത്.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പുന്നമൂട് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുമ്പ് ശ്വാസം മുട്ടല്‍ വരാറുള്ള ഒരു കുട്ടി തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |