SignIn
Kerala Kaumudi Online
Friday, 31 July 2026 3.00 AM IST

തെരുവുനായ കുറുകേ ചാടി അപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന റിസോർട്ട് മാനേജർക്ക് ദാരുണാന്ത്യം

READ ENGLISH VERSION
jose

തിരുവനന്തപുരം: തെരുവുനായ കുറുകേ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ റിസോർട്ട് മാനേജർ മരിച്ചു. കോട്ടുകാൽ പുന്നവിള റോഡരികത്ത് മരിയൻ വില്ലയിൽ എ ജോസ് (60) ആണ് മരിച്ചത്. അപകടത്തിൽ ജോസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

സെപ്‌തംബർ 27ന് ഉച്ചയ്‌ക്കായിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ പുന്നവിള ഭാഗത്തുവച്ച് തെരുവുനായ കുറുകേ ചാടുകയായിരുന്നു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചയോടെയാണ് മരിച്ചത്. പുളിങ്കുടിയിലെ സ്വകാര്യ റിസോർട്ടിൽ മാനേജറായിരുന്നു ജോസ്. സംസ്‌കാരം ഇന്ന് വൈകിട്ട് അടിമലത്തുറ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ - മരിയ. മക്കൾ - റിനി, റിതു. സംഭവത്തിൽ വിഴി‌ഞ്ഞം പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന് മുമ്പും പല വാഹനങ്ങളും സമാന രീതിയിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. എന്നിട്ടും അധികൃതർ കാര്യമായ നടപടിയെടുത്തില്ല. സമീപത്ത് സ്‌കൂൾ ഉള്ളതിനാൽ കൂട്ടംകൂടി നിൽക്കുന്ന തെരുവുനായ്‌ക്കൾ വിദ്യാർത്ഥികൾക്കടക്കം ഭീഷണിയാണെന്നും നാട്ടുകാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH, STRAY DOGS, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA