SignIn
Kerala Kaumudi Online
Sunday, 09 August 2026 2.21 AM IST

മലയാളി സ്‌ത്രീയെ തമിഴ്‌നാട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

indhumathi

കോട്ടയം: മലയാളി സ്‌ത്രീയെ തമിഴ്‌നാട് വാൽപ്പാറയിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഇടിആർ എസ്റ്റേറ്റിലെ മാനേജറും കോട്ടയം സ്വദേശിയുമായ ഗ്രീസിന്റെ ഭാര്യ ഇന്ദുമതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസായിരുന്നു.

ഇന്ന് രാവിലെ 7.45നായിരുന്നു സംഭവം. എസ്റ്റേറ്റിലെ വീടിനുള്ളിലാണ് ഇന്ദുമതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീസ് എസ്റ്റേറ്റിലേക്ക് പോയതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് അയൽവാസി എത്തിയപ്പോഴേക്കും ഇന്ദുമതി മരിച്ചിരുന്നു. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വാൽപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDHUMATHI, VALPPARA, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA