
പാലക്കാട്: പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതിൽ ആശങ്കയുണ്ടെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വിഷയത്തിൽ സർക്കാരിനെ ആശങ്ക അറിയിക്കുമെന്ന് പി.എസ്.സഞ്ജീവ് പാലക്കാട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
എസ്.എഫ്.ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണ്. അതിനകത്തെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. വിദ്യാർത്ഥി സമൂഹത്തിന് അപകടമാണ്. ഇക്കാര്യത്തിൽ എസ്.എഫ്.ഐയ്ക്ക് ആശങ്കയുണ്ട്. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. സംഘപരിവാറിനെതിരായ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |