SignIn
Kerala Kaumudi Online
Wednesday, 11 March 2026 7.20 PM IST

'കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാർ; അംഗീകരിച്ചത് മലയാളികളുടെ വർഷങ്ങളായുള്ള ആവശ്യം'

Increase Font Size Decrease Font Size Print Page
narendra-modi

കൊച്ചി: കേരളയെ കേരളം എന്നാക്കിയത് എൻഡി‌എ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറൈൻഡ്രൈവിൽ നടന്ന അഖിലകേരള ധീവരസഭയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതെന്നും മോദി പറഞ്ഞു. സമുദ്രസംരക്ഷണത്തിനായി ധീവരസഭ നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം വേദിയിൽ പണ്ഡിറ്റ് കറുപ്പനെയും അനുസ്‌മരിച്ചു. പ്രളയകാലത്ത് ജീവൻ പണയപ്പെടുത്തി ദുരന്തമുഖത്തേക്കിറങ്ങിയ മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി കാക്കുന്നവരാണെന്നും മോദി പ്രശംസിച്ചു.

ഇന്ന്‌ രാവിലെ കേരളത്തിലെത്തിയ ശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് മറൈൻഡ്രൈവിൽ നടന്നത്. ശേഷം കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ പതിനായിരം കോടിയുടെ വികസനപദ്ധതികൾ ഉദ്‌ഘാടനം ചെയ്യും. തുടർന്ന് കലൂർ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയിൽ എൻഡിഎ കേരളം തിരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കൺവെൻഷനോടുകൂടി എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങൾക്ക് തുടക്കമാകും. ഇതിനുശേഷം മോദി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും.

TAGS: MODI, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.