
ആലപ്പുഴ: ജി സുധാകരൻ സിപിഎം വിട്ടുവന്നാൽ പിന്തുണ നൽകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എഎ ഷുക്കൂർ. യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കുമെന്ന് സുധാകരൻ അറിയിച്ചാൽ ആ നിമിഷം മുതൽ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഎം നേതാക്കൾ ആ പാർട്ടിയുടെ മോശം ശൈലികളെ വിമർശിച്ച് പുറത്തുവരുമ്പോൾ പ്രോത്സാഹിപ്പിക്കേണ്ടത് രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് എ എ ഷുക്കൂർ അഭിപ്രായപ്പെട്ടു. സുധാകരന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മുഴുവൻ കോൺഗ്രസ് പ്രവർത്തകരും അദ്ദേഹത്തിനൊപ്പം ഉണ്ടാകുമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി. സുധാകരൻ സ്ഥാനാർത്ഥിയായാൽ അമ്പലപ്പുഴയിൽ കോൺഗ്രസ് ജയിക്കുമെന്നും ഷുക്കൂർ പ്രത്യാശ പ്രകടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |