കൊല്ലം: കിണർ വൃത്തിയാക്കുന്നതിനിടെ തൊടി ഇടിഞ്ഞുവീണ് തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി. ഏഴുകോൺ ഇരുമ്പനങ്ങാട് കൊച്ചുതുണ്ടിൽ വീട്ടിൽ ഗിരീഷ് കുമാറാണ് (47) അപകടത്തിൽപ്പെട്ടത്. കുണ്ടറയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്നലെ വൈകിട്ട് 5.30 ഓടെ വെള്ളിമൺ ചെറുകുളത്തെ സ്വകാര്യവ്യക്തിയുടെ വീട്ടിലായിരുന്നു അപകടം. വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് കിണർ വൃത്തിയാക്കിയശേഷം തിരികെ കയറുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് ദേഹത്ത് വീണത്. ഏകദേശം 21 അടി താഴ്ചയുള്ളതാണ് കിണർ. ആദ്യം ഏറ്റവും അടിയിലെ കോൺക്രീറ്റ് തൊടിയാണ് ഇടിഞ്ഞത്. തൊട്ടുപിന്നാലെ മുകളിലെ തൊടികളും ഇടിഞ്ഞ് ഗിരീഷ് കുമാറിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി കിണറിന് വെളിയിലായിരുന്നതിനാൽ രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയവർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഫയർ ഫോഴ്സിലും പൊലീസിലും വിവരമറിയിച്ചു. കുണ്ടറ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ വശത്തുനിന്ന് മണ്ണ് നീക്കുകയാണ്. ഇടയ്ക്ക് മഴ പെയ്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |