ചെങ്ങന്നൂർ : ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തിനിടയിൽ പമ്പാനദിയിൽ വീണ തുഴച്ചിൽക്കാരൻ മരിച്ചു. പാണ്ടനാട് മുതവഴി നടുവിലേത്ത് ഹരിദാസിന്റെ മകൻ അപ്പു (വിഷ്ണുദാസ് -22) ആണ് മരിച്ചത്.
ഇന്ന് നടന്ന ജലോത്സവത്തിൽ മുതവഴി ,കോടിയാട്ടുകര പള്ളിയോടങ്ങൾ തമ്മിൽ കൂട്ടിയിടിച്ചപ്പോൾ മുതവഴി പള്ളിയോടത്തിൽ നിന്നാണ് അപ്പു വീണത്. മുതവഴി പള്ളിയോടം പൂർണമായും മുങ്ങി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് അപ്പുവിനെ കണ്ടെത്തിയത്. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ഫൈനൽ മത്സരങ്ങൾ ഉപേക്ഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |