അപകടം വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ
കുമളി: വാട്ടർടാങ്ക് വൃത്തിയാക്കുന്നതിനിടെ ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു. അട്ടപ്പള്ളം പുത്തൻ പുരയിൽ പരേതനായ ജനാർദ്ദനന്റെ മകൻ സുബാഷ്(49), ആനക്കുഴി പുതുവൽ പുന്നക്കുഴിയിൽ ചിന്നപ്പന്റെ മകൻ ശിവദാസ്(59) എന്നിവരാണ് മരിച്ചത്. കുമളി മുരുക്കടിയിൽ ഏലക്കാട്ടിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ടാങ്ക് വൃത്തിയാക്കാൻ ഉപയോഗിച്ച നീളം കൂടിയ ഇരുമ്പ് ഏണി മാറ്റി വയ്ക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചു വീണ ഇരുവരെയും കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം ഞായറാഴ്ച രാവിലെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. ശിവദാസിന്റെ ഭാര്യ: ജാൻസി. മക്കൾ :അനിൽ, പരേതനായ അജീഷ്. സുബാഷിന്റെ ഭാര്യ :ഷൈനി. മകൾ:സുകന്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |