പാലക്കാട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ച രണ്ടുപേർക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മരിച്ച തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ 52 വയസുള്ള സ്ത്രീക്കും ഞായറാഴ്ച മരിച്ച കൊല്ലം വെളിനല്ലൂർ സ്വദേശിയായ 91 വയസുള്ള പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ഇവർ ചികിത്സയിലായിരുന്നു.
സംസ്ഥാനത്ത് ഈ വർഷം അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് 17പേരാണ് മരിച്ചത്. ആരോഗ്യവകുപ്പാണ് കണക്കുകൾ പുറത്തുവിട്ടത്. 66പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 19പേർ രോഗം ബാധിച്ച് മരിച്ചു. നിലവിൽ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിലായി ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |