പാലക്കാട്: മലമ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി. അകമലവാരം ചേമ്പനയിൽ തങ്കച്ചൻ എന്നയാളുടെ പറമ്പിലാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. വളർത്തുനായയാണ് ആദ്യം ഇതിനെ കണ്ടത്. അതിന്റെ കുര കേട്ട് നോക്കിയപ്പോഴാണ് രണ്ട് വയസോളം പ്രായമുള്ള പുലിക്കുട്ടി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
പിടികൂടിയ പുലിക്കുട്ടിയെ കൂട്ടിലാക്കി ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോയി. മുൻകാലിന് പരിക്കേറ്റ് അവശനിലയിലാണ്. പ്രാഥമിക ചികിത്സ നടത്തിയ ശേഷം ഇതിനെ മണ്ണുത്തി വെറ്ററിനറി കോളേജിലേക്ക് കൊണ്ടുപോകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |