പാലക്കാട്: കുന്നത്തൂർ മേടിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ആനയിടഞ്ഞു. ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന സമീപത്തെ ഒരു വീട്ടിലേക്ക് ഓടിക്കയറി. ആനയെ ഇപ്പോൾ തളച്ചെന്നും ആനപ്പുറത്ത് ഉണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു. കുന്നത്തൂർ മേട് കൃഷ്ണ ക്ഷേത്രത്തിലേക്ക് ഉത്സവത്തിന്റെ ഭാഗമായാണ് ഒൻപത് ആനകളെ എത്തിച്ചത്. അതിൽ ഒരു ആനയാണ് ഇടഞ്ഞത്.
ഓട്ടത്തിനിടെ ആനയെ തളയ്ക്കാൻ ശ്രമിച്ച ഒരു പാപ്പാന് പരിക്കേറ്റു. അദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന വലിയ നാശനഷ്ടങ്ങൾ ഉണ്ടാകില്ലെന്നാണ് വിവരം. ശാന്തനായി നിന്ന ആനയെ മറ്റൊരു പാപ്പനെത്തി തളയ്ക്കുകയായിരുന്നു. എലിഫന്റ് സ്ക്വാഡും പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഒന്നാം പാപ്പാൻ ആനയെ നടത്തിക്കൊണ്ടുവന്ന സമയത്ത് ഒരാൾ ആനയ്ക്ക് പുല്ല് നൽകി. ഈ പുല്ല് ആന വാങ്ങുന്ന സമയത്ത് പാപ്പാൻ തടഞ്ഞതാണ് പ്രകോപനകാരണമെന്നാണ് എലിഫന്റ് സ്ക്വാഡിലെ ഡോക്ടർ പൊന്നു മണി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |