തിരുവനന്തപുരം:ലോക അൽഷിമേഴ്സ് ദിനത്തിന്റെ ഭാഗമായി അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ മെമ്മറി വാക്ക് സംഘടിപ്പിച്ചു.അൾസിമേഴ്സിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി, 'ഓർമ്മയില്ലാത്തവരെ ഓർമ്മിക്കുക" എന്ന മുദ്രാവാക്യമുയർത്തി രാവിലെ കവടിയാർ സ്ക്വയറിൽ നിന്ന് ആരംഭിച്ച വാക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്തു. സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനത്തെ ഗവർണർ അഭിനന്ദിച്ചു.അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി തിരുവനന്തപുരം പ്രസിഡന്റ് ഡോ.റോബർട്ട് മാത്യു,സെക്രട്ടറി ഡി.കുട്ടപ്പൻ,ട്രഷറർ രത്നകുമാർ,എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ്ജ് മാത്യു,മോഹൻകുമാർ,ഷാലി എലിസബത്ത് ജോൺ,മെർലിൻ,അഡ്മിനിസ്ട്രേറ്റർ നന്ദു എസ്.ദാസ്, എസ്.എൻ ക്ളബ് പ്രസിഡന്റ് ഗോപാലൻ തമ്പി,എസ്.എൻ ക്ളബ് അംഗം ജിജി തുടങ്ങിയവർ നേതൃത്വം നൽകി. മാനവീയം വീഥിയിൽ അവസാനിച്ച മെമ്മറി വാക്കിൽ പി.ആർ.എസ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ,സൊസൈറ്റി അംഗങ്ങൾ തുടങ്ങിയ നൂറു കണക്കിന് പേർ ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |