SignIn
Kerala Kaumudi Online
Saturday, 27 April 2024 2.05 AM IST

ഭാര്യയേയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ

manu-krishnan-pkd

പാലക്കാട്: ഭാര്യയേയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടിപ്പോയ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് ധോണി സ്വദേശി മനുകൃഷ്ണനെയാണ് ഹേമാംബിക നഗർ പൊലീസ് ഇന്നലെ പുലർച്ചെ കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്. പ്രസവാനന്തരം ഭർത്തൃവീട്ടിലെത്തിയ പത്തനംതിട്ട സ്വദേശിയായ ഭാര്യ ശ്രുതിയേയും കൈക്കുഞ്ഞിനെയും വീട്ടിൽ കയറ്റാതെ മനുകൃഷ്ണനും മാതപിതാകളും സ്ഥലം വിടുകയായിരുന്നു.

ജൂലായ് ഒന്നിനാണ് ശ്രുതി ഭർത്താവിന്റെ വീട്ടിലെത്തിയത്. അടച്ചിട്ട വീടിന്റെ വരാന്തയിൽ ദിവസങ്ങളോളം കൈക്കുഞ്ഞുമായി കഴിഞ്ഞ യുവതി മനുകൃഷ്ണനെതിരെ ഹേമാംബിക നഗർ പൊലീസിൽ പരാതി നൽകി. വിവരമറിഞ്ഞ് മുങ്ങിയ മനുകൃഷ്ണൻ കോയമ്പത്തൂരിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പുലർച്ചെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARREST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.