SignIn
Kerala Kaumudi Online
Thursday, 19 September 2024 1.43 AM IST

കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ അഭ്യാസപ്രകടനം: അഞ്ച് പേർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
p

കുന്നംകുളം : കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ബൈക്കുകളിൽ സാഹസിക പ്രകടനം നടത്തുകയും യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അയിനൂർ മുക്കരക്കാട്ടിൽ സുഷിത്ത് (27), ആഷിത്ത് (21), അരുവായി പാറക്കാട്ട് വീട്ടിൽ അതുൽ (22), അയിനൂർ ആശാരി വീട്ടിൽ നിഖിൽ ദാസ് (19), കടവല്ലൂർ വടക്കുമുറി പാടത്ത് പീടികയിൽ വീട്ടിൽ മുഹമ്മദ് യാസീൻ (18) എന്നിവരെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വി.സൂരജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലർച്ചെ ഒന്നിന് തൃശൂർ പെരുമ്പിലാവ് മുതൽ കുന്നംകുളം വരെ തൊട്ടിൽപ്പാലം തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ മാർഗ്ഗതടസം സൃഷ്ടിച്ച് ബൈക്ക് ഓടിച്ചെന്നും സ്ത്രീ യാത്രക്കാരെ ഉൾപ്പെടെ അസഭ്യം പറഞ്ഞെന്നും കല്ലുകൊണ്ട് ബസിൽ ഇടിച്ചെന്നുമാണ് കേസ്. മൂന്ന് ബൈക്കുകളിലായി ഏഴുപേരാണ് ഉണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ARREST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.