ഹരിപ്പാട് : അംഗത്വം ചേർക്കാനെത്തിയപ്പോൾ വീട്ടമ്മയെ കടന്നുപിടിച്ചെന്ന പരാതിയിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബിജു പുരുഷോത്തമനെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : ഇന്നലെ പരാതിക്കാരിയുടെ വീട്ടിലെത്തിയ ബിജു പുരുഷോത്തമൻ അംഗത്വം എടുക്കുന്നതിനായി ഫോട്ടോ ആവശ്യപ്പെട്ടു. നല്ല ഫോട്ടോ കൈവശം ഇല്ലെന്ന് പറഞ്ഞപ്പോൾ തന്റെ മൊബൈലിൽ ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് വീടിനുള്ളിലേക്ക് കയറിയ ബിജു കടന്നുപിടിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |