തൃശൂർ: വിവാഹവാഗ്ദാനം നൽകി വഞ്ചിക്കുകയും പലവട്ടം പീഡിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ കൊച്ചി ഇൻഫോ പാർക്ക് ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ അറസ്റ്റിൽ. തൊടുപുഴ മണക്കാട് രാജീവ് ഭവനിൽ അരുൺ രാജീവാണ്(39) അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.
യുവതിയും ഇൻഫോപാർക്കിലെ ജീവനക്കാരിയായിരുന്നു. അരുണിന് വിവാഹാലോചന വന്നതോടെയാണ് ഇരുവരും പരിചയക്കാരായത്. അമ്മ മരിച്ചതോടെ യുവതിയുടെ സംരക്ഷകനായി ഇയാൾ മാറിയെങ്കിലും വിവാഹത്തിന് തയ്യാറായില്ലെന്ന് പാെലീസ് പറഞ്ഞു. പിന്നീട് തൃശൂരും പാലക്കാട്ടുമുള്ള ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഈസ്റ്റ് പാെലീസിൽ യുവതി നൽകിയ പരാതി.
എസ്.എച്ച്.ഒ. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻഫോപാർക്കിൽ എത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |