തിരുവനന്തപുരം: പട്ടിക വിഭാഗങ്ങളിലെ കൂടുതൽ കുട്ടികൾക്ക് രാജ്യത്തെ പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സിവിൽ സർവീസ് പരിശീലനം നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതിയിൽ മുപ്പത് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്. പട്ടികവിഭാഗക്കാർക്ക് മത്സരപരീക്ഷകൾക്ക് പരിശീലനം നൽകും. നാല് പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററുകളിലും സിവിൽ സർവീസ് അക്കാഡമിയുടെ കേന്ദ്രങ്ങളിലും പരിശീലനം നൽകുന്നുണ്ട്. എല്ലാ ജില്ലകളിലും സിവിൽ സർവീസ് പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കുമ്പോൾ മാവേലിക്കരയെയും പരിഗണിക്കുമെന്ന് എം.എസ്. അരുൺകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |