മലപ്പുറം: ഊർജ്ജമേഖലയിലെ ഗവേഷണങ്ങൾക്ക് നൽകിവരുന്ന ഏനി അവാർഡ് നിറവിലാണ് ചെന്നൈ ഐ.ഐ.ടി.യിലെ ശാസ്ത്രജ്ഞനും മലപ്പുറം പന്താവൂർ സ്വദേശിയായ ഡോ.പ്രദീപ് തലാപ്പിൽ.
നാനോ കെമിസ്ട്രി അടിസ്ഥാനമാക്കി ജലശുദ്ധീകരണ സംവിധാനം വികസിപ്പിച്ചെടുത്തതുമായി നടത്തിയ ഗവേഷണത്തിനാണ് രണ്ട് ലക്ഷം യൂറോ ( 1.78 കോടി) പുരസ്‌കാരം ലഭിച്ചത്. ഇത്രയധികം തുക സമ്മാനമായി ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ശാസ്ത്രജ്ഞനാണ് പ്രദീപ്.
ഒക്ടോബർ 30ന് റോമിൽ വച്ചാണ് പുരസ്‌കാരദാനം.
2020ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഇദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി 170ലേറെ പ്രബന്ധങ്ങൾ പ്രദീപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റിട്ട.അദ്ധ്യാപകനും കവിയുമായ എൻ.എൻ.തലാപ്പിലിന്റെയും കുഞ്ഞിലക്ഷ്മി അമ്മയുടേയും മകനാണ്. ഭാര്യ: ശുഭ. കാലിഫോർണിയയിൽ ശാസ്ത്രജ്ഞനായ രഘു,ചെന്നൈയിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ലയ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |