വെള്ളറട: കുന്നത്തുകാൽ ശ്രീ ചിത്തിരതിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 2024ലെയും 2025ലെയും ശ്രീചിത്തിര തിരുനാൾ നാഷണൽ അവാർഡ് നടൻ ജയറാമിനും ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിനും സമ്മാനിച്ചു. കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ സ്‌കൂൾ ക്യാമ്പസിലെ കെ.കരുണാകരൻ സ്മാരക ഓഡിറ്റോറിയത്തിൽ ഗവർണർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് പുരസ്കാരം സമ്മാനിച്ചത്. സ്‌കൂൾ ചെയർമാനും മുൻ അംബാസഡറുമായ ടി.പി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. രണ്ടു ലക്ഷം രൂപയും പ്രശംസ ഫലകവുമാണ് അവാർഡ്. സ്‌കൂൾ മാനേജിംഗ് ട്രസ്റ്റി ടി.സതീഷ് കുമാർ, പ്രിൻസിപ്പൽ എസ്. പുഷ്പവല്ലി, ട്രസ്റ്റി എസ്.പ്രേം സതീഷ് തുടങ്ങിയവർ സംസാരിച്ചു. ശ്രീചിത്തിര തിരുനാളിന്റെ പേരിലുള്ള നാഷണൽ അവാർഡ് മറ്റുള്ള അവാർഡുകളേക്കാൾ വലിയ അംഗീകാരമായി കാണുന്നെന്ന് നടൻ ജയറാമും ഒളിമ്പ്യൻ പി.ആർ.ശ്രീജേഷും പറഞ്ഞു. ചോറ്റാനിക്കര സത്യൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും സീരിയൽ താരം ഇന്ദുലേഖയുടെ ഡാൻസും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |