പയ്യന്നൂർ: കേരള സാഹിത്യ അക്കാഡമിയുടെ 2019 ലെ സമഗ്ര സംഭാവനാപുരസ്കാരം പി. അപ്പുക്കുട്ടൻ മാസ്റ്റർക്ക് സമർപ്പിച്ചു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അന്നൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങ് ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കാഡമി വൈസ്പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് പുരസ്കാരം നൽകി. അക്കാഡമി നിർവാഹക സമിതിയംഗം ഇ.പി. രാജഗോപാലൻ അദ്ധ്യക്ഷനായിരുന്നു.
അക്കാഡമി സെക്രട്ടറി കെ.പി. മോഹനൻ, എം.കെ. മനോഹരൻ, ടി.പി. വേണുഗോപാലൻ, അഡ്വ. പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
സാംസ്കാരിക പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടകപ്രവർത്തകൻ, അദ്ധ്യാപകൻ തുടങ്ങിയ നിലകളിൽ ആറ് പതിറ്റാണ്ടോളം കേരളീയ സാംസ്കാരിക മണ്ഡലത്തിന് നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി, സാഹിത്യ അക്കാഡമി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |