തൃശൂർ: 'അ' ഹൈദരാബാദ് ആർട്സ് പ്രതിവർഷം നടത്തിവരുന്ന മലയാള കഥാ കവിതാ മത്സര അവാർഡിന് രചനകൾ ക്ഷണിക്കുന്നു. സിനിമാ കലാസംവിധായകൻ രാജീവ് നായർ രൂപകൽപ്പന ചെയ്ത 'ഗോൾഡൻ ക്യാറ്റ്' ശിൽപ്പവും, പ്രശംസാ പത്രവും, 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. രചനകൾ മൗലികമായിരിക്കണം. രചയിതാക്കൾക്ക് ഏതെങ്കിലും ഒരു വിഭാഗത്തിൽ മാത്രമേ പങ്കെടുക്കാനാകൂ. പേര്, മറ്റ് വിവരങ്ങൾ ഉൾപ്പെടുത്താതെ പി.ഡി.എഫ് ഫോർമാറ്റിൽ arts1213hyd@gmail.com എന്ന ഇ- മെയിൽ വിലാസത്തിലേയ്ക്ക് അയക്കണം. രചയിതാവിന്റെ പേര്, വിലാസം, ഫോൺ/വാട്സാപ്പ് നമ്പർ എന്നിവ മെയിലിൽ രേഖപ്പെടുത്തണം. അവസാന തീയതി: ഒക്ടോബർ 2. ഫോൺ: 9912963570, 9346450787, 779800338, 944 0167367.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |