തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുള്ള കുമാരകവി പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 18നും 35നും ഇടയിലുള്ള യുവകവികളുടെ, പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാത്ത ഒന്നോ അതിലധികമോ കൃതികൾ അയയ്ക്കാം. പ്രൊഫ.എം.ആർ.സഹൃദയൻ തമ്പി (സെക്രട്ടറി), കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്, തോന്നയ്ക്കൽ, തിരുവനന്തപുരം - 17 വിലാസത്തിൽ 28ന് മുമ്പ് ലഭിക്കണം. വിവരങ്ങൾക്ക്: 04712618873, 9995778969.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |